Publish Date: Sat, 04 May 2019 (13:06 IST)
Updated Date: Sat, 04 May 2019 (13:08 IST)
തനിക്കും കള്ളവോട്ടിന്റെ അനുഭവമുണ്ടായിട്ടുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. സ്വാധീനമുള്ള മേഖലകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ട്.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ താമസിക്കുമ്പോഴാണ് തനിക്ക് കള്ളവോട്ട് അനുഭവമുണ്ടായത്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്‌തിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ഒരു ദൃശ്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.