Publish Date: Sat, 28 Nov 2020 (20:56 IST)
Updated Date: Sat, 28 Nov 2020 (20:58 IST)
സത്യൻ അന്തിക്കാട് ചിത്രങ്ങൾ കാണുവാൻ ഒരു പ്രത്യേക ഫീലാണ്. നാട്ടിൻപുറങ്ങളും അവിടങ്ങളിലെ പച്ചയായ ജീവിതവും അന്തിക്കാട് ചിത്രങ്ങളിൽ എന്നുമുണ്ടാകും. ഉർവശി നായികയായെത്തിയ 'തലയണമന്ത്രം' ഇന്ന് എടുക്കുകയാണെങ്കിൽ അതിൽ ആരായിരിക്കും നായിക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.
ഇന്നത്തെ കാലത്ത് തലയണമന്ത്രം എന്ന ചിത്രത്തിന് പ്രസക്തി കുറവാണ്. ഇന്ന് ആ ചിത്രം എടുത്താലും ഈ രൂപത്തിൽ ആയിരിക്കണം എന്നില്ല. ഇന്ന് കാഞ്ചനയേയും സുകുമാരനേയും കണ്ടാൽ ആളുകൾ അയ്യേ എന്ന് പറയും. കാരണം ഇത്തരത്തിലുള്ള ആളുകളും കോളനികളും ഇപ്പോൾ ഇല്ല.
അന്നത്തെ കാലത്ത് ഉർവശി ചെയ്ത പല കഥാപാത്രങ്ങളും ഇന്ന് ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ള താരം അനുശ്രീയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏത് കഥാപാത്രവും ഒരു തടസവും ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാൻ അനുശ്രീക്ക് കഴിയും. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയൊക്കെ അസാധ്യമായി ചെയ്തിട്ടുണ്ട്. തലയണമന്ത്രത്തെ ഇപ്പോൾ അനുശ്രീയുടെ രൂപത്തിൽ വേണമെങ്കിൽ കാണാം. പക്ഷേ ഉർവശിക്കൊരു റീപ്ലേസ്മെന്റ് ഇല്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.