30 വർഷത്തിനു ശേഷം 'തലയണമന്ത്രം' വീണ്ടും! നായിക അനുശ്രീ !

കെ ആർ അനൂപ്
ശനി, 28 നവം‌ബര്‍ 2020 (20:56 IST)
സത്യൻ അന്തിക്കാട് ചിത്രങ്ങൾ കാണുവാൻ ഒരു പ്രത്യേക ഫീലാണ്. നാട്ടിൻപുറങ്ങളും അവിടങ്ങളിലെ പച്ചയായ ജീവിതവും അന്തിക്കാട് ചിത്രങ്ങളിൽ എന്നുമുണ്ടാകും. ഉർവശി നായികയായെത്തിയ  'തലയണമന്ത്രം' ഇന്ന് എടുക്കുകയാണെങ്കിൽ അതിൽ ആരായിരിക്കും നായിക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.
 
ഇന്നത്തെ കാലത്ത് തലയണമന്ത്രം എന്ന ചിത്രത്തിന് പ്രസക്തി കുറവാണ്. ഇന്ന് ആ ചിത്രം എടുത്താലും ഈ രൂപത്തിൽ ആയിരിക്കണം എന്നില്ല. ഇന്ന് കാഞ്ചനയേയും സുകുമാരനേയും കണ്ടാൽ ആളുകൾ അയ്യേ എന്ന് പറയും. കാരണം ഇത്തരത്തിലുള്ള ആളുകളും കോളനികളും ഇപ്പോൾ ഇല്ല. 
 
അന്നത്തെ കാലത്ത് ഉർവശി ചെയ്ത പല കഥാപാത്രങ്ങളും ഇന്ന് ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ള താരം അനുശ്രീയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏത് കഥാപാത്രവും ഒരു തടസവും ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാൻ അനുശ്രീക്ക് കഴിയും. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയൊക്കെ അസാധ്യമായി ചെയ്തിട്ടുണ്ട്. തലയണമന്ത്രത്തെ ഇപ്പോൾ അനുശ്രീയുടെ രൂപത്തിൽ വേണമെങ്കിൽ കാണാം. പക്ഷേ ഉർവശിക്കൊരു റീപ്ലേസ്മെന്റ് ഇല്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments