Webdunia - Bharat's app for daily news and videos

Install App

മോനേ ദിനേശാ, ഇതാ വീണ്ടും നരസിംഹം !

കെ ആർ അനൂപ്
ശനി, 28 നവം‌ബര്‍ 2020 (17:45 IST)
മോഹൻലാലിൻറെ 'ആറാട്ട്'  ഒരുങ്ങുകയാണ്. നെയ്യാറ്റിൻകര ഗോപനായി ക്യാമറയ്ക്ക് മുന്നിൽ ലാൽ തകർക്കുമ്പോൾ, ആരാധകർക്കായി സോഷ്യൽ മീഡിയയിൽ നടൻ പങ്കുവെച്ച് ചിത്രം തരംഗമാകുകയാണ്. സിംഹത്തിന്റെ ചിത്രത്തിന് മുമ്പിൽ മോഹൻലാൽ ഇരിക്കുന്നത് കണ്ട് പഴയ നരസിംഹം സിനിമയാണ് ഓർമ്മ വരുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇനിയിപ്പോൾ നരസിംഹത്തിലെ രണ്ടാം ഭാഗം വരുമോ എന്നും ചിലർ ചോദിക്കുന്നു.
 
കൂളിംഗ് ഗ്ലാസും തൊപ്പിയണിഞ്ഞ്  സ്റ്റൈലായി പോസ് ചെയ്യുന്ന ലാലിൻറെ ചിത്രം വൈറലാകുകയാണ്. വെളുത്ത നിറത്തിലുള്ള ഷർട്ടും ഗ്രേ കളർ പാൻറും ധരിച്ച് സിമ്പിൾ ലുക്കിലാണ് താരം.
 
അതേസമയം  ആറാട്ടിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദൃശ്യം 2-നു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രം മാസ്-മസാല എന്റർടെയ്‌നറായിരിക്കും. ശ്രദ്ധ ശ്രീനാഥാണ് നായിക. സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ്, വിജയരാഘവൻ, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments