മലയാളം സിനിമയിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച നടനും നിർമ്മാതാവുമാണ് വിജയ് ബാബു. മലയാളത്തിലെ ആദ്യ ഒടിടിറിലീസായ സൂഫിയുംസുജാതയുമാണ് അദ്ദേഹത്തിൻറെ അവസാനമായി പുറത്തിറങ്ങിയ സിനിമ. നടനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമയിൽ വിജയക്കൊടി പാറിച്ച അദ്ദേഹം അഭിനയവും നിർമ്മാണവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ്.
ഒരുവര്‍ഷത്തിന്റെ 60 ശതമാനവും സിനിമാ നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ടു പോകും. ബാക്കിയുള്ള ദിവസങ്ങളിലാണ് അഭിനയം. എനിക്ക് ചെയ്യാന്കഴിയുന്നകഥാപാത്രങ്ങള്മാത്രമേചെയ്യാറുള്ളൂ. ഭാഗ്യംകൊണ്ട് ഇതുവരെ ഒന്നുംമോശമായെന്ന് ആരുംപറഞ്ഞിട്ടില്ല - വിജയ് ബാബു പറയുന്നു.
അതേസമയം വിജയ് ബാബുവിന്റെ രണ്ട് ചിത്രങ്ങളാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. നായകൾ അഭിനേതാക്കളായി എത്തുന്ന 'വാലാട്ടി', ഇന്ദ്രൻസ് നായകനായെത്തുന്ന 'ഹോം' എന്നീ ചിത്രങ്ങളാണ് വിജയ് ബാബു നിർമ്മിക്കുന്നത്.