Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാല്‍ വെറുതെ കളയരുതെന്ന് ആരാധകരോട് വിജയ് !

പാല്‍ വെറുതെ കളയരുതെന്ന് ആരാധകരോട് വിജയ് !
, വെള്ളി, 2 നവം‌ബര്‍ 2018 (11:11 IST)
ദളപതി വിജയ് നായകനാകുന്ന ‘സര്‍ക്കാര്‍’ ദീപാവലി റിലീസായി നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തുകയാണ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.
 
ആവേശത്തിന്‍റെ കൊടുമുടിയിലാണ് രാജ്യമെങ്ങുമുള്ള വിജയ് ആരാധകര്‍. സര്‍ക്കാരിന് എന്തൊക്കെ വ്യത്യസ്തമായ രീതിയില്‍ സ്വീകരണം നല്‍കാമെന്നാണ് അവര്‍ ആലോചിക്കുന്നത്. വിജയുടെ ഫ്ലക്സില്‍ പാലഭിഷേകം നടത്തുന്നതൊക്കെ ഇത്തവണയും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
 
എന്നാല്‍ ‘ദയവുചെയ്ത് എന്‍റെ ഫ്ലക്സില്‍ ആരും പാലഭിഷേകം നടത്തരുത്’ എന്ന് വിജയ് തന്നെ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. പാല്‍ വെറുതെ കളയാനുള്ളതല്ലെന്നും അത് പാവപ്പെട്ടവര്‍ക്കും ആവശ്യമുള്ളവര്‍ക്കും നല്‍കണമെന്നുമാണ് വിജയുടെ അഭ്യര്‍ത്ഥന.
 
മനുഷ്യത്വപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരാധകര്‍ മുതിര്‍ന്നാല്‍ അതാണ് തനിക്ക് അഭിമാനമുണ്ടാക്കുന്നതെന്നും വിജയ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചുണ്ണിയോട് മുട്ടാൻ ഡ്രാമ, പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയെന്ന് ആരാധകർ!