'ആ മലയാളം ഡയലോഗ് പറയാന്‍ ഞാന്‍ ബുദ്ധിമുട്ടി': തുറന്ന് പറഞ്ഞ് വിജയ് സേതുപതി

മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് പ്രയാസമാണെന്ന് വിജയ് സേതുപതി.

Webdunia
ഞായര്‍, 14 ജൂലൈ 2019 (17:12 IST)
വിജയ് സേതുപതിക്ക് വലിയ ആരാധകവൃന്ദമുള്ള സ്ഥലമാണ് കേരളം. ഇപ്പോഴിതാ വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പമെത്തിയ 'മാര്‍ക്കോണി മത്തായി'യാണ് ആ സിനിമ. മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് പ്രയാസമാണെന്ന് വിജയ് സേതുപതി. 'മാര്‍ക്കോണി മത്തായി'യില്‍ പറയാന്‍ ഏറ്റവും ബുദ്ധിമുട്ടിയ സംഭാഷണത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം, മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ.
 
'പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം.. അങ്ങനെ നീളമുള്ള ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് അല്‍പം വിഷമിപ്പിച്ചു. മറ്റ് ഡയലോഗുകളെല്ലാം തമിഴില്‍ തന്നെയാണ്', വിജയ് സേതുപതി പറയുന്നു.
 
'മാര്‍ക്കോണി മത്തായി'യില്‍ വിജയ് സേതുപതിയായി തന്നെയാണ് താരം എത്തുന്നത്. മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹത്തിലാണ് താനെന്നും എന്നിട്ട് അഭിനയിക്കുന്ന ഒരു മലയാളചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 'ഒരിക്കല്‍ ഞാന്‍ നന്നായി മലയാളം പറഞ്ഞ് അഭിനയിക്കും' മലയാളികളുടെ പ്രിയ താരം പറഞ്ഞ് അവസാനിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments