Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്‍റെ പേരില്‍ എന്തെങ്കിലും മെസേജ് വന്നാല്‍ അത് വിശ്വസിക്കരുത്: വിനീത്

എന്‍റെ പേരില്‍ എന്തെങ്കിലും മെസേജ് വന്നാല്‍ അത് വിശ്വസിക്കരുത്: വിനീത്

കെ ആര്‍ അനൂപ്

, വ്യാഴം, 23 ജൂലൈ 2020 (19:18 IST)
സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങൾ നേരിടുന്ന വെല്ലുവിളിയാണ് അവരുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകൾ. ഇത്തരക്കാർക്കെതിരെ നിരവധി താരങ്ങൾ ഇതിനുമുമ്പും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടനും നർത്തകനുമായ വിനീത് ഈ പ്രവണതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ആകെ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു മെസഞ്ചറും മാത്രമാണ് ഉള്ളതെന്നും തൻറെ പേരിൽ ആരെങ്കിലും റിക്വസ്റ്റോ മെസ്സേജോ അയയ്‌ക്കുകയാണെങ്കിൽ അത് സ്വീകരിക്കരുതെന്നും വിനീത് പറയുന്നു.
 
ഫേസ്ബുക്കിലെ പുതിയ ഒരു തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് ആദ്യം അവർ സാങ്കല്പിക അക്കൗണ്ട് ഉണ്ടാക്കും. തുടർന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്ക് അവർ ഫ്രണ്ട് റിക്വസ്റ്റ് അയക്കും. പിന്നീട് നിങ്ങളുടെ ഫ്രണ്ട്സിൻറെ അടുത്തുനിന്ന് അവർ പണം കടം ചോദിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ  വിനീത് പറയുന്നു.
 
‘സർവ്വം താളമയം'  എന്ന തമിഴ് സിനിമയിലാണ് വിനീത് അവസാനമായി അഭിനയിച്ചത്. ആ ചിത്രത്തില്‍ വിനീതിന് വില്ലന്‍ കഥാപാത്രമായിരുന്നു. ലൂസിഫറില്‍ വിവേക് ഒബ്‌റോയി അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപാത്രത്തിന് ശബ്‌ദം നല്‍കിയതും വിനീത് ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകന്‍ കുതിക്കുന്നു, 70 മില്യണ്‍ കാഴ്‌ചക്കാര്‍ !