Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതം സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് ഞങ്ങള്‍:മഞ്ജിമ മോഹന്‍

We are the ones who don't like to share our lives on social media: Manjima Mohan

കെ ആര്‍ അനൂപ്

, ശനി, 1 ജൂണ്‍ 2024 (15:59 IST)
സോഷ്യല്‍ മീഡിയയോട് അല്പം അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നടി മഞ്ജിമയും ഭര്‍ത്താവ് ഗൗതമും. എന്തും സോഷ്യല്‍ മീഡിയയില്‍ തുറന്നു കാണിക്കുന്നതിനോട് താന്‍ ഒട്ടും യോജിക്കുന്നില്ലെന്നും തുടക്കത്തില്‍ ഒക്കെ താന്‍ അങ്ങനെ ആയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ അല്ലെന്നും നടി പറയുന്നു.ഞങ്ങള്‍ രണ്ട് പേരും, എന്താണ് ഞങ്ങളുടെ ജീവിതമെന്ന് സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. പക്ഷെ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി കുടുംബത്തില്‍ നിന്ന് തന്നെ വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടാവാറുണ്ടെന്നും മഞ്ജിമ പറയുന്നു.
 
'എന്തും സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കുന്നതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. തുടക്കത്തിലൊക്കെ അങ്ങനെയായിരുന്നു, പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, കാഴ്ചക്കാര്‍ അവരുടെ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടാണ് നമ്മളെയും വിലയിരുത്തുന്നത് എന്ന്. അത് വളരെ മോശമായി എന്നെ ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് സോഷ്യല്‍ മീഡിയയെ അധികം പ്രോത്സാഹിപ്പിക്കാതിരുന്നത്.
ഞങ്ങള്‍ രണ്ട് പേരും, എന്താണ് ഞങ്ങളുടെ ജീവിതം എന്നും സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. പക്ഷെ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി കുടുംബത്തില്‍ നിന്ന് തന്നെ വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടാവാറുണ്ട്. വിവാഹ ശേഷമുള്ള ആദ്യത്തെ പൊങ്കലിന് ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ക്രിസ്മസിനും ന്യൂ ഇയറിനും എല്ലാം ഫോട്ടോ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആളുകള്‍ മറ്റൊരു തരത്തില്‍ കഥകള്‍ മെനയും.',-മഞ്ജിമ പറഞ്ഞു.
 
2022 നവംബര്‍ 28 ആയിരുന്നു ഗൗതം കാര്‍ത്തിക്-മഞ്ജിമ വിവാഹം.ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ നേട്ടവും സ്വന്തമാക്കി'ഗുരുവായൂര്‍ അമ്പലനടയില്‍', മുന്നോട്ട് തന്നെ, കളക്ഷനില്‍ വന്‍ നേട്ടം