മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയുടെ ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് നിര്‍മാതാക്കള്‍ കൈമാറിയത്. ആദ്യ ദിവസത്തെ കണക്കാണ് മമ്മൂട്ടി കമ്പനി പങ്കുവെച്ചത്. 17.3 കോടി രൂപയാണ് ടര്‍ബോയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. 2024ലെ മികച്ച ഓപ്പണിങ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. ഇതോടെ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറുകയും ചെയ്തു.
മെയ് 23ന് റിലീസ് ചെയ്ത ടര്‍ബോ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റിലീസിന് മുമ്പ് തന്നെ പ്രീ സെയിലിലൂടെ മികച്ച കളക്ഷന്‍ ടര്‍ബോ നേടിയിരുന്നു. മൂന്നു കോടിയില്‍ കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.റിലീസ് ദിനത്തില്‍ 224 എക്‌സ്ട്രാ ഷോകളും ഉണ്ടായിരുന്നു. ഇന്നലെയും നൂറിലധികം എക്‌സ്ട്രാ ഷോകള്‍ നടന്നു.
റിലീസ് ദിവസം വിവിധ തിയേറ്ററുകളിലായി എറണാകുളം ജില്ലയില്‍ മാത്രം 40 എക്‌സ്ട്രാ ഷോകളാണ് നടന്നത്. തിരുവനന്തപുരത്ത് 22ലധികം ഷോകളും കോഴിക്കോട് മലപ്പുറം ജില്ലകളിലായി 50 ലധികം ലൈറ്റ് ഷോകളും നടന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'.