'ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം എനിക്കില്ല' - തുറന്നുപറഞ്ഞ് മഞ്ജുവാര്യര്‍
‘ജീവിതം വലിയ നഷ്ടമായി എന്ന് കരുതിയിട്ടില്ല’ - തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍
അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ലെന്നും ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നതെന്നും മഞ്ജു വാര്യര്‍. തന്‍റെ ജീവിതത്തില്‍ നടന്നതെല്ലാം അപ്രതീക്ഷിതമായിരുന്നു എന്നും മഞ്ജു വാര്യര്‍ പറയുന്നു.
“മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്‍റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം. സിനിമയിലേക്കുള്ള എന്‍റെ രണ്ടാം വരവുപോലും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതല്ല” -വനിതയ്ക്കുവേണ്ടി നടി അമലയുമായുള്ള സംഭാഷണത്തിനിടെ മഞ്ജു ഇങ്ങനെ പറയുന്നു.
“പഴയ സിനിമകള്‍ കാണുമ്പോള്‍, അഭിനയിക്കാതിരുന്ന കാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടം തോന്നാറില്ല. ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നത്. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ല” - മഞ്ജു വ്യക്തമാക്കി.
“ഞാന്‍ ആരേക്കുറിച്ചും ദോഷമായി ചിന്തിക്കാറില്ല. പണ്ടുമുതല്‍ക്കേ ഉള്ള ശീലം അങ്ങനെയാണ്. എന്നേക്കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലേ?” - മഞ്ജു ചോദിക്കുന്നു.
ഉള്ളടക്കത്തിന് കടപ്പാട്: വനിത