Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതികാരം ഇങ്ങനെയും ആവാം, തികച്ചും പൃഥ്വിരാജ് സ്റ്റൈലില്‍ !

ഇത് ത്രില്ലറല്ല, ഒരു പ്രതികാര കഥ - ഊഴത്തേക്കുറിച്ച് ജീത്തു ജോസഫ്

പ്രതികാരം ഇങ്ങനെയും ആവാം, തികച്ചും പൃഥ്വിരാജ് സ്റ്റൈലില്‍ !
, വ്യാഴം, 14 ജൂലൈ 2016 (20:28 IST)
മെമ്മറീസ് വന്നതും ഇങ്ങനെ തന്നെ ആയിരുന്നു. വലിയ ഹൈപ്പൊന്നും ഇല്ല. ഒരു ബഹളവും ഇല്ല. ശാന്തമായി വന്നു. എന്നാല്‍ റിലീസിന് ശേഷം കൊടുങ്കാറ്റുപോലെ ജനമനസ് കീഴടക്കി. ദൃശ്യം സ്വീകരിച്ചതും അതേ രീതി തന്നെ. ഇപ്പോള്‍ ‘ഊഴം’ എന്ന ജീത്തു ജോസഫ് ചിത്രം അതേ പാറ്റേണില്‍ തന്നെയാണ് നീങ്ങുന്നത്.
 
പൃഥ്വിരാജും ജീത്തു ജോസഫും മെമ്മറീസിന് ശേഷം ഒന്നിക്കുന്ന ‘ഊഴം’ റിലീസിന് തയ്യാറാവുകയാണ്. സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഈ സിനിമ മെമ്മറീസ് പോലെ ഒരു ത്രില്ലറല്ല.
 
“ഊഴം ഒരു ത്രില്ലറല്ല. ഇത് നല്ല ആക്ഷന്‍ രംഗങ്ങളുള്ള ഒരു റിവഞ്ച് ഡ്രാമയാണ്. ഇതില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുപാടുള്ളതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് ഇതിനെ പൂര്‍ണമായും ഒരു ആക്ഷന്‍ ചിത്രമെന്നും വിളിക്കാന്‍ കഴിയില്ല” - ജീത്തു ജോസഫ് വ്യക്തമാക്കുന്നു.
 
“അസാധാരണമായ ഒരു ആഖ്യാനരീതി ഈ ചിത്രത്തിനായി സ്വീകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അത് പ്രേക്ഷകരുമായി ചേര്‍ന്നുപോകുന്ന തരത്തിലാണ് ചെയ്തിരിക്കുന്നത്” - ദിവ്യ പിള്ള നായികയാകുന്ന ഊഴത്തേക്കുറിച്ച് ജീത്തു പറയുന്നു.
 
നീരജ് മാധവ്, ബാലചന്ദ്ര മേനോന്‍, സീത, സമ്പത്ത്, ജയപ്രകാശ്, ശ്രീജിത് രവി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. ഹൈദരാബാദ്, കോയമ്പത്തൂര്‍, ചെന്നൈ, എറണാകുളം എന്നിവിടങ്ങളിലായാണ് ഊഴം ചിത്രീകരിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോൽപ്പിക്കേണ്ടത് നമ്മൾ ചെയ്ത തെറ്റുകളെയാണ്, നമുക്ക് നമ്മളിലേക്കുതന്നെ നോക്കാം , തെറ്റുകളുമായി കൂട്ടിമുട്ടാം: ജയസൂര്യ- വീഡിയോ കാണൂ