“മമ്മൂട്ടിക്ക് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല” - പുലിമുരുകനിലെ മോഹന്‍ലാലിന്‍റെ നായിക പറയുന്നു!
“പൂര്‍ണതയ്ക്കുവേണ്ടി മമ്മൂട്ടി എന്തും ചെയ്യും” - പറയുന്നത് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ നായികയാണ് !
കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി മമ്മൂട്ടി എന്തും ചെയ്യുമെന്ന് നടി കമാലിനി മുഖര്‍ജി. കുട്ടിസ്രാങ്കിലെ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ വിവരിക്കവെയാണ് കമാലിനി ഇങ്ങനെ പറഞ്ഞത്.
“കുട്ടിസ്രാങ്കില്‍ മമ്മൂട്ടിസാറിനൊപ്പം ചവിട്ടുനാടകം പഠിച്ചു. സ്റ്റെപ്പുകള്‍ പഠിച്ചുതന്നെ ചെയ്യണം. ഞങ്ങള്‍ രണ്ടുപേരും അധ്യാപകര്‍ക്ക് മുന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുംപോലെ നിന്നു. സംവിധായകന് തൃപ്തിവരുംവരെ അദ്ദേഹം റീടേക്കുകള്‍ക്ക് സന്നദ്ധനായി. മമ്മൂട്ടിയെപ്പോലെ ഒരു സീനിയര്‍ താരത്തിന് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല. പക്ഷേ പൂര്‍ണതയ്ക്കുവേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകും” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമാലിനി ഇങ്ങനെ പറയുന്നത്.
പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ നായികയായ ‘മൈന’ എന്ന കഥാപാത്രത്തെയാണ് കമാലിനി മുഖര്‍ജി അവതരിപ്പിച്ചത്.