Webdunia - Bharat's app for daily news and videos

Install App

പ്രവാസികള്‍ക്ക് തന്റെ സ്വന്തം വീട് ക്വാറന്റൈനായി വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അനൂപ് ചന്ദ്രന്‍

Webdunia
വ്യാഴം, 7 മെയ് 2020 (13:17 IST)
കൊറോണ ബാധയും ലോക്ക് ഡൗണും കാരണം സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമെങ്കില്‍ തന്റെ വീട് ക്വാറന്റൈനായി വിട്ടുനല്‍കാന്‍ തയ്യാറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. ഏഷ്യാനെറ്റ് ചാനല്‍ നടത്തിയ ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
 
പ്രവാസികളുടെ വരവില്‍ പൊതുസമൂഹത്തില്‍ വലിയ അസ്വസ്ഥത തന്നെ ഉണ്ട്. രോഗവ്യാപനം വര്‍ദ്ധിക്കുമോ എന്ന ആശങ്കയാണ് ഏവര്‍ക്കും ഉള്ളത്. എന്നാല്‍ ഓരോ പ്രവാസിയും ഓരോ കുടുംബത്തിന്റെയും നാഥന്‍മാരാണെന്നും അവരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കണമെന്നുമാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്.
 
അതേസമയം, 179 പ്രവാസികളെ കൊണ്ടുവരാനായി ഇന്ന് ഉച്ചക്ക് 12.30ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയില്‍ നിന്നും അബുദാബിയിലേക്ക് പറക്കും. വൈകുന്നേരം 5.30നാണ് വിമാനം അബുദാബിയില്‍നിന്നും യാത്രക്കാരുമായി തിരികെ നെടുമ്പാശേരിയിലേയ്ക്ക് യാത്രതിരിക്കുന്നത്. രാത്രി 9.40 ന് വിമാനം നെടുമ്പാശേരിയില്‍ എത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments