Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം വീടുകളിലെത്തിക്കുന്ന പദ്ധതിയുമായി സൊമാറ്റോ, ശുപാർശ സമർപ്പിച്ചു

മദ്യം വീടുകളിലെത്തിക്കുന്ന പദ്ധതിയുമായി സൊമാറ്റോ, ശുപാർശ സമർപ്പിച്ചു
, വ്യാഴം, 7 മെയ് 2020 (11:47 IST)
ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയായ സൊമാറ്റോ മദ്യവിതരണ സംരഭത്തിന് ഒരുങ്ങുന്നു. ഇതിനായി  ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ശുപാർശ സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ലോക്ക്ഡൗൺ കാലത്ത് മദ്യത്തിന്റെ ആവശ്യം ഉയർന്നതും നിയന്ത്രണങ്ങൾക്കിടയിൽ മദ്യം ആവശ്യക്കാർക്ക് ലഭിക്കാത്തതുമായ സാഹചര്യത്തിലാണ് സൊമാറ്റോ ഈ സംരഭത്തിന് ശ്രമിക്കുന്നത്.
 
മാര്‍ച്ച് 25- ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. എന്നാൽ മദ്യശാലകൾക്ക് മുന്നിലുള്ള സാമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരികൾ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഇതേ തുടർന്ന് രാജ്യത്ത് ക്രമസമാധാനപ്രശ്‌നങ്ങൾ കൂടി ഉണ്ടായ സാഹചര്യത്തിലാണ് സൊമാറ്റോയുടെ തീരുമാനം.
 
ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്വമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ISWAI ന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രിലിലാണ് സൊമാറ്റോ ശുപാർശ സമർപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്നതിനായി പാസ് നൽകുന്നത് തൽക്കാലികമായി നിർത്തി