സപ്‌തതിയുടെ നിറവിൽ സൂപ്പർസ്റ്റാർ, ആശംസകളുമായി മോഹൻലാലും ദിലീപും ദുൽഖർ സൽമാനും !

കെ ആർ അനൂപ്
ശനി, 12 ഡിസം‌ബര്‍ 2020 (14:15 IST)
സപ്തതിയുടെ നിറവിൽ സൂപ്പർസ്റ്റാർ രജനികാന്ത്. ആശംസകളുമായി മലയാള സിനിമ ലോകവും. രാഷ്ട്രീയത്തിലേക്ക് സ്റ്റൈൽ മന്നൻ ചുവടുവെക്കുന്ന ജന്മദിനം കൂടിയാണെന്ന പ്രത്യേകതകൂടിയുണ്ട് ഇത്തവണ. അതിനാൽ തന്നെ ആരാധകരും അണികളും ആവേശത്തിലാണ്. മോളിവുഡിലെ ഒട്ടനവധി സെലിബ്രേറ്റികളാണ് തമിഴകത്തെ താര രാജാവിന് ആശംസകൾ നേർന്നത്. 
 
മോഹൻലാൽ മുതൽ ദുൽഖർ സൽമാൻ വരെ നീളും ആ ലിസ്റ്റ്. "#HBD Superstar Rajinikanth " എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. മോഹൻലാൽ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഐശ്വര്യ ലക്ഷ്മി, അനശ്വര രാജൻ തുടങ്ങി നിരവധി പേരാണ് രജനിക്ക് ആശംസകൾ നേർന്നത്.
 
ജനങ്ങൾക്ക് നടുവിൽ നേതാവായ നിൽക്കുന്ന രജനിയുടെ കോമൺ ഡിപി ആണ് സിനിമാതാരങ്ങളും പങ്കുവെച്ചത്. അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുമ്പോൾ പിറന്നാൾ പോസ്റ്ററിലും അത് വ്യക്തമായി കാണാം. ഇനി തമിഴക രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. താര രാഷ്ട്രീയം ഇത്തവണയും ആവർത്തിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments