സിജു വിൽസൺ, അന്ന രേഷ്‌മ രാജൻ, ജ്യുവൽ മേരി - ഇവര്‍ സിനിമയിലെയും മാലാഖമാര്‍ !

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 12 മെയ് 2020 (15:23 IST)
ഇന്ന് നഴ്സ് ദിനമാണ്. നഴ്സുമാരുടെ സേവനം ഏറ്റവും അധികം വേണ്ട ആരോഗ്യ പരിതസ്ഥിതിയിലൂടെയാണ് ലോകമെങ്ങുമുള്ള മനുഷ്യസമൂഹം കടന്നുപോകുന്നത്.
 
സിനിമയിൽ എത്തുന്നതിനു മുമ്പ് നഴ്‌സുമാരായിരുന്നവര്‍ അധികമൊന്നുമില്ല മലയാള സിനിമയില്‍. എങ്കിലും ചിലരുണ്ട് ആരോഗ്യമേഖലയില്‍ നിന്നുവന്ന മാലാഖമാര്‍. സിജു വിൽസൺ, അന്ന രേഷ്മ രാജൻ, ജ്യുവൽ മേരി എന്നിവര്‍ അവരില്‍ ചിലരാണ്. 
 
മലർവാടി ആർട്സ് ക്ലബിലൂടെയാണ് സിജു വിൽസൺ മലയാള സിനിമയിലേക്ക് എത്തുന്നത്. ബാംഗ്ലൂരിൽ നഴ്സിംഗ് പഠനത്തിനുശേഷമാണ് സിജുവിൻറെ സിനിമയിലേക്കുള്ള എൻട്രി. നഴ്സായി പ്രാക്ടീസും ചെയ്തിട്ടുണ്ട് അദ്ദേഹം.
 
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികൾ പെട്ടെന്നൊന്നും മറക്കില്ല. ആലുവ രാജഗിരി ആശുപത്രിയിൽ നഴ്സായി ഇരിക്കെയാണ് താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചത്. മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ താരം മികച്ച പ്രകടനം കാഴ്‌ചവച്ചു. 
 
ടെലിവിഷൻ അവതാരകയും നടിയുമായ ജ്യുവൽ മേരി നഴ്സായാണ് തൻറെ കരിയർ ആരംഭിക്കുന്നത്. മമ്മൂട്ടി ചിത്രം പത്തേമാരിയിലൂടെയാണ് ജ്യുവൽ സിനിമയിലെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കീം 2026: ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

അടുത്ത ലേഖനം
Show comments