Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് പാര്‍വതിയെക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു, അവരുടെ മുമ്പില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും അറിയില്ല !

Irrfan Khan

സുബിന്‍ ജോഷി

, ബുധന്‍, 29 ഏപ്രില്‍ 2020 (13:46 IST)
മലയാളത്തിലെ മികച്ച അഭിനയേത്രി പാര്‍വതിയോട് അങ്ങേയറ്റത്തെ ആരാധന കാത്തുസൂക്ഷിച്ചിരുന്നു ഇര്‍ഫാന്‍ ഖാന്‍. പാര്‍വതിയുടെ കടുത്ത ഫാന്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഇര്‍ഫാന്‍. ഒരു ഹിന്ദി സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പാര്‍വതിയുടെ അഭിനയശേഷിക്ക് മുമ്പില്‍ തന്നെ ആരെങ്കിലും ശ്രദ്ധിക്കുമോ എന്നുപോലും ഇര്‍ഫാന്‍ ഭയന്നിരുന്നു.
 
“ഒരു ഗംഭീര അഭിനേത്രിയാണ് പാര്‍വതി. അവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് അതി സങ്കീര്‍ണമായ കാര്യമായിരുന്നു. അവര്‍ അത്രയും മികച്ച ഒരു നടി ആയിരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു കെമിസ്ട്രി ഉടലെടുക്കില്ലായിരുന്നു. ഈ സിനിമയില്‍ അവര്‍ അഭിനയിക്കുന്നതിനാല്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും അറിയില്ല” - ഖരീബ് ഖരീബ് സിംഗിള്‍ എന്ന സിനിമയുടെ പ്രമോഷനിടെ ഇര്‍ഫാന്‍ ഖാന്‍ ഒരിക്കല്‍ പറഞ്ഞു. 
 
webdunia
എവിടെപ്പോയാലും, മറ്റാരുടെയൊക്കെ കൂടെ ഫോട്ടോകള്‍ എടുത്താല്‍ താന്‍ തന്‍റെ നായികയെ എപ്പോഴും മിസ് ചെയ്യും എന്നാണ് പാര്‍വതിയെക്കുറിച്ച് അക്കാലത്ത് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇപ്പോള്‍ ഇര്‍ഫാന്‍ വിടവാങ്ങിയിരിക്കുന്നു. പക്ഷേ, പാര്‍വതിയും ഇര്‍ഫാനും അഭിനയിച്ച ഖരീബ് ഖരീബ് സിംഗിള്‍ ഒരു ഫീല്‍ ഗുഡ് മൂവി എന്ന നിലയില്‍ എക്കാലവും പ്രേക്ഷക ഹൃദയത്തില്‍ നിലനില്‍ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ക്കറിന്‍റെ സ്വന്തം ഇര്‍ഫാന്‍ ഖാന്‍ !