ചില്ലി ചിക്കൻ ഇനി മുതൽ വീട്ടിലും ഉണ്ടാക്കാം
നാവില്‍ വെള്ളമൂറും ചില്ലി ചിക്കന്‍
ചില്ലി ചിക്കൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. നാവില്‍ വെള്ളമൂറും ചില്ലി ചിക്കന്‍ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കൂ.
ചേരുവകള്‍:
ചിക്കന്‍ - 1 കിലോ
സോയാസോസ് - 1 ടേബിള്‍ സ്പൂണ്‍
ടൊമോറ്റോ സോസ് - 1 ടേബിള്‍ സ്പൂണ്‍
കാപ്‌സിക്കം - 5
പച്ചമുളക് - 10
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 6
നാരങ്ങാ നീര് - 2 ടീസ്പൂണ്‍
എണ്ണ - 1 കപ്പ്
പാകം ചെയ്യുന്നവിധം:
സോസ് ചേരുവകളും നാരങ്ങാനീരും എന്നിവ ഉപ്പ് ചേര്‍ത്തിളക്കുക. അതിലേക്ക് പഞ്ചസാര ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കുക. പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിയുക. എന്നിട്ടിവ പഞ്ചസാരയില്‍ ചേര്‍ത്തിളക്കുക. എന്നിട്ട് കഷണങ്ങളാക്കിയ ചിക്കന്‍ ചേര്‍ത്തിളക്കുക. അതിലേക്ക് ആദ്യം യോജിപ്പിച്ച ചേരുവകള്‍ ചേര്‍ത്ത് 15 മിനിറ്റ് മാറ്റി വയ്‌ക്കുക. തീ കുറച്ച് ഇറച്ചി വേവിക്കുക. അതിനുശേഷം കാപ്‌സിക്കം ചേര്‍ത്ത് എണ്ണ മുകളില്‍ വരുന്നതുവരെ വറുക്കണം.