Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

വായിൽ കപ്പലോടിക്കാൻ ഇലുമ്പിൻ പുളി അച്ചാർ

സ്വാദേറിയ ഇലുമ്പിൻ പുളി അച്ചാർ ഉണ്ടാക്കുന്ന വിധം

മീൻ
, തിങ്കള്‍, 23 ഏപ്രില്‍ 2018 (16:22 IST)
നമ്മൾ മലയാളികൾക്ക് അച്ചാറിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണു. എത്ര കറികൾ ഉണ്ടെങ്കിലും ലേശം അച്ചാറു കൂടി ഉണ്ടെങ്കിലെ നമ്മുക്ക് ഒരു തൃപ്തി കിട്ടു ഊണിനു മാത്രമല്ല  ചപ്പാത്തി ദോശ പൂരി ഇഡലി എന്തിനു പുട്ടിനും ഉപ്പുമാവിനും വരെ പറ്റിയാൽ അച്ചാർ കൂട്ടുന്നവരാണു നമ്മൾ മലയാളികൾ അച്ചാറു താല്പര്യം കൊണ്ട് തന്നെ വൈവിധ്യമായ അച്ചാറുകളുടെ ഒരു കൊച്ച് കലവറ തന്നെ ആയിരിക്കുകയാണു ഇന്ന് നമ്മുടെ കേരളം. 
 
അച്ചാറുകളില്‍ വ്യത്യസ്ത പാചകത്താല്‍ വ്യത്യസ്തത പകരൂ. ഇതാ ഇലുമ്പിന്‍ പുളി അച്ചാര്‍.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
ഇലുമ്പിന്‍ പുളി 2.5 കിലോ 
വറ്റല്‍ മുളക്‌ 30 എണ്ണം 
കായം 2 ചെറിയ കഷണം 
നല്ലെണ്ണ 5 ടേബിള്‍ സ്പൂണ്‍ 
കടുക്‌ 2 ടേബിള്‍ സ്പൂണ്‍ 
വീണ്ടും കായം 2 ചെറിയ കഷണം 
ഉപ്പ്‌ പാകത്തിന്‌ 
 
പാകം ചെയ്യേണ്ട വിധം:
 
ഇലുമ്പിൻ പുളി കഴുകിയശേഷം വെള്ളം തുടച്ചെടുത്ത്‌ കഷണങ്ങളായി മുറിക്കുക. വറ്റല്‍ മുളക്‌, കടുക്‌ ഇവ പ്രത്യേകം വറുത്ത്‌ മൂപ്പിച്ച്‌ കോരി പൊടിച്ചെടുക്കുക. എണ്ണ ചൂടാക്കിയ കടുകും കായവും വറുത്തെടുത്ത്‌ മാറ്റി വയ്ക്കുക. കഴുകി വച്ചിരിക്കുന്ന ഇലുമ്പിൻ പുളിയില്‍ അരപ്പ്‌ ഒഴിച്ച്‌ നന്നായി ഇളക്കി പൊടിച്ച്‌ വച്ചിരിക്കുന്ന കായവും കടുകും ചേര്‍ത്ത്‌ ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടേറിയ ചിക്കൻ ഫ്രൈ കഴിക്കാൻ ഹോട്ടലിലേക്ക് ഓടേണ്ട, ഒരു മണിക്കൂർ ചിലവാക്കിയാൽ മതി!