Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുമണിക്ക് നല്ല ക്രിസ്പി ഒനിയൻ റിംഗ് ഫ്രൈ തയ്യാറാക്കാം !

നാലുമണിക്ക് നല്ല ക്രിസ്പി ഒനിയൻ റിംഗ് ഫ്രൈ തയ്യാറാക്കാം !
, വെള്ളി, 23 നവം‌ബര്‍ 2018 (18:32 IST)
നാലുമണിക്ക് ചായയോടൊപ്പം നല്ല ഉള്ളി വട നമ്മൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഒനിയൻ റിംഗ് ഫ്രൈ കഴിച്ചിട്ടുണ്ടോ. പേരുകേട്ട് ഞെട്ടേണ്ട. ഏറ്റവും സിംപിളായി വളരെ വേഗം വീട്ടിലുണ്ടാക്കാവുന്ന ഒരു പലഹരമാണ് ഇത്. 
 
ക്രിസ്പി ഒനിയൻ റിംഗ് ഫ്രൈ ഉണ്ടാക്കാനാവശ്യമായ ചേരുവകൾ നോക്കാം 
 
വലിയ ഉള്ളി - മൂന്നെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി - നലഞ്ച് അല്ലി
വറ്റല്‍ മുളക് - മൂന്ന് എണ്ണം
പച്ചമുളക് - ഒന്ന്
മൈദ - രണ്ടര കപ്പ്
ഗരംമസാല - അര ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡ - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
 
വറുക്കാൻ ആവശ്യമായ എണ്ണ, ഇഷ്ടാനുസരണം വെളിച്ചെണ്ണയോ, ഓയിലോ ഉഅയോഗിക്കാം
 
ഇനി ക്രിസ്പി ഒനിയൻ റിംഗ് ഫ്രൈ തയ്യാറാക്കാം 
 
ആദ്യം വലിയ ഉള്ളി കനത്തിൽ വട്ടത്തിൽ അരിയുക. ശേഷം ഒരോ ഇതളുകളും വേർപ്പെടുത്തി മാറ്റിവക്കുക. ഇനി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്. വറ്റല്‍ മുളക്, കറിവേപ്പില എന്നിവ അൽ‌പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് മാറ്റി വക്കുക.
 
മൈദ, ഗരം മസാല, ബേക്കിംഗ് സോഡ, കോണ്‍ഫ്ളോവര്‍ എന്നിവ അരപ്പുമായി നനായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും അൽ‌പം വെള്ളവും മിശ്രിതത്തിൽ ചേർക്കണം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി വളയങ്ങൾ വറുത്ത് കോരുക. വറുത്തുവച്ചിരിക്കുന്ന ഉള്ളി തയ്യാറാക്കിയിരിക്കുന്ന മിശ്രിതത്തിൽ മുക്കി ഒരിക്കൽ കൂടി വറുത്തുകോരുന്നതോടെ നല്ല ക്രിസ്പി ഒനിയൻ റിംഗ് ഫ്രൈ തയ്യാർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല പ്രണയം ആരോഗ്യത്തിന് ഏറെ നല്ലത് !