Select Your Language

Notifications

webdunia
webdunia
webdunia
webdunia

August 15, Our Lady of Assumption: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍

മറിയം ദൈവത്താല്‍ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടു എന്ന വിശ്വാസത്തിലാണ് ക്രൈസ്തവര്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്

Our Lady of Assumption

രേണുക വേണു

, ചൊവ്വ, 13 ഓഗസ്റ്റ് 2024 (09:12 IST)
Our Lady of Assumption

ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓഗസ്റ്റ് 15 നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. 
 
യേശുക്രിസ്തുവിന്റെ അമ്മയായ മറിയത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഓര്‍മയ്ക്കാണ് ഈ തിരുന്നാള്‍ ആഘോഷിക്കുന്നത്. 1950 നവംബര്‍ ഒന്നിനാണ് ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കാന്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ പ്രഖ്യാപിച്ചത്. 
 
മറിയം ദൈവത്താല്‍ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടു എന്ന വിശ്വാസത്തിലാണ് ക്രൈസ്തവര്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chingam 1: എന്നാണ് ചിങ്ങം 1 ?