Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ത്തിയുടെ ചിത്രത്തില്‍ പാടി നടന്‍ ചിമ്പു,'സുല്‍ത്താന്‍' റിലീസിനൊരുങ്ങുന്നു

webdunia
  • facebook
  • twitter
  • whatsapp
share

കെ ആര്‍ അനൂപ്

ശനി, 6 മാര്‍ച്ച് 2021 (10:40 IST)
കാര്‍ത്തി-രശ്മിക മന്ദാന ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നു. നടന്‍ ചിമ്പുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റെ വരികള്‍ക്ക് മെര്‍വിന്‍-വിവേക് ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. നേരത്തെ അനിരുദ്ധ് രവിചന്ദര്‍, ജൂനിയര്‍ നിത്യ എന്നിവര്‍ ആലപിച്ച ഒരു ഗാനവും പുറത്തുവന്നിരുന്നു.'ജയ് സുല്‍ത്താന്‍' എന്ന് തുടങ്ങുന്ന ഫാസ്റ്റ് നമ്പര്‍ കൂടിയായിരുന്നു അത്.ഏപ്രില്‍ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
 
സുല്‍ത്താന്‍ ഒരു ആക്ഷന്‍-മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് കരുതുന്നത്. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണിത്.കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചേരുവകളും ചിത്രത്തിലുണ്ടാകും.ഭാഗ്യരാജ് കണ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗരുഡ റാം, നെപ്പോളിയന്‍, ലാല്‍, ഹരീഷ് പേരാടി, യോഗി ബാബു, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Share this Story:
  • facebook
  • twitter
  • whatsapp

Follow Webdunia Hindi

അടുത്ത ലേഖനം

webdunia
വിജയ് സേതുപതിയ്‌ക്കൊപ്പം സംവിധായിക ഇന്ദു വി എസ്,19 (1)(എ) ഒരുങ്ങുന്നു