Webdunia - Bharat's app for daily news and videos

Install App

ഹൃദയം കവര്‍ന്ന് പ്രിയ താരങ്ങളും മക്കളും, അല്‍ഫോന്‍സ് പുത്രന്റെ 'കഥകള്‍ ചൊല്ലിടാം' തരംഗമാകുന്നു !

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഫെബ്രുവരി 2021 (12:33 IST)
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ 'കഥകള്‍ ചൊല്ലിടാം' എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ ആഴം ഈ വീഡിയോയിലൂടെ വരച്ചു കാണിക്കുന്നു. മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയവരും അവരുടെ മക്കളുമാണ് ആല്‍ബത്തിലെ പ്രധാന ആകര്‍ഷണം.ആകാശം, വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി തരംതിരിച്ചാണ് ഓരോ അച്ഛനെയും കുട്ടിയെയും വീഡിയോയില്‍ കാണിക്കുന്നത്.
 
ആകാശത്തില്‍ കുഞ്ചാക്കൊ ബോബനും മകനും, വായുവില്‍ വിനീത് ശ്രീനിവാസനും കുട്ടികളും, വെളിച്ചത്തില്‍ കൃഷ്ണ ശങ്കറും മകനും, വെള്ളത്തില്‍ വിനയ് ഫോര്‍ട്ടിനെയും മകനും ഭൂമിയില്‍ ഷറഫുദ്ദീനും കുട്ടിയും ചേര്‍ന്നുള്ള സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വരച്ചുകാണിക്കുന്നു. വിനീത് ശ്രീനിവാസന്റേതാണ് വരികള്‍.അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments