Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാം പിറന്നാളില്‍ പുത്രന് നോഹയുടെ പെട്ടകം സമ്മാനിച്ച് ചാക്കോച്ചന്‍; ആശംസകളുമായി സിനിമാലോകം

ഒന്നാം പിറന്നാളില്‍ പുത്രന് നോഹയുടെ പെട്ടകം സമ്മാനിച്ച് ചാക്കോച്ചന്‍; ആശംസകളുമായി സിനിമാലോകം

ഗേളി ഇമ്മാനുവല്‍

, വെള്ളി, 17 ഏപ്രില്‍ 2020 (15:44 IST)
മകന്റെ ഒന്നാം പിറന്നാളിന് മലയാളികളുടെ സ്വന്തം കുഞ്ചാക്കോ ബോബന്‍ ഒരുക്കിയത് ഒരു വ്യത്യസ്ഥമായ സമ്മാനമായിരുന്നു. ബൈബിള്‍ കഥയെ അനുസ്മരിക്കുന്ന തരത്തില്‍ ഇസഹാക്കിന്റെ പെട്ടകമെന്ന് പേരിട്ട കേക്കാണ് മകന് സമ്മാനിച്ചത്. ചാക്കോച്ചന്റെ മകന്റെ പേര് ഇസ്ഹാക്കെന്നാണ്.

ബൈബിളിലെ നോഹയുടെ പെട്ടകത്തിനെ അനുസ്മരിച്ചാണ് ഇത്തരത്തിലൊരു പേര് കണ്ടെത്തിയത്.  ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
 
ഇസക്കുട്ടന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് പേളി മാണി, ഐശ്വര്യ ലക്ഷ്മി, സംവൃത സുനില്‍, അനുമോള്‍, വിനയ് ഫോര്‍ട്ട്, ഗായത്രി ആര്‍ സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാല്‍, സരിത ജയസൂര്യ, അനുശ്രീ തുടങ്ങി നിരവധി സിനിമാപ്രവര്‍ത്തകരും താരങ്ങളും എത്തി. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും ചാക്കോച്ചന്‍ ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണി ഹീസ്റ്റിലെ പ്രൊഫസറായി ജയസൂര്യ! സ്വപ്‌നം ഭാഗികമായി സാക്ഷാത്‌കരിച്ചെന്ന് നടൻ