Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനയിക്കാന്‍ മാത്രമല്ല സിനിമയില്‍ പാടാനും അറിയാം,രമേഷ് പിഷാരടിയുടെ 'മണാസുനോ' യൂട്യൂബില്‍ തരംഗമാകുന്നു

Watch 'Manasuno | Archana 31 Not Out | Aishwarya Lekshmi | Ramesh Pisharody | Maathan | Akhil Anilkumar' on YouTube

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജനുവരി 2022 (12:00 IST)
ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിനുവേണ്ടി പാടി രമേഷ് പിഷാരടി. നടന്‍ ആലപിച്ച ഗാനം യൂട്യൂബില്‍ തരംഗമാകുകയാണ്.
 
'മണാസുനോ' എന്ന് തുടങ്ങുന്ന ഗാനം വളരെ ആസ്വദിച്ചാണ് പിഷാരടി പാടിയിരിക്കുന്നത്.മാത്തന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമേശ് പിഷാരടിയും അഭിനയിക്കുന്നുണ്ട്.ഫെബ്രുവരി നാലിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 
 
ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ??ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
ജോയല്‍ ജോജി ചായാഗ്രഹണവും മുഷിന്‍ പി.എം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുവരെ റിലീസില്‍ മാറ്റമില്ല,അര്‍ജുന്‍ അശോകനൊപ്പം ചെമ്പന്‍ വിനോദും, മെമ്പര്‍ രമേശന്‍ വരുന്നു