Publish Date: Sat, 07 Jan 2023 (09:01 IST)
Updated Date: Sat, 07 Jan 2023 (09:03 IST)
ഡിയര്‍ വാപ്പി റിലീസിന് ഒരുങ്ങുന്നു.ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയിലെ പ്രണയ ഗാനം പുറത്തിറങ്ങി.
അസറിന്‍ വെയില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.അയറാന്‍ ആണ് ആലാപനം.
പിതാവിന്റെ സ്വപ്നങ്ങള്‍ക്കായി ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഒരു മകളുടെ കഥ കൂടിയാണ് ചിത്രം.ടൈലര്‍ ആയി ജോലി ചെയ്തുവരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു.മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.
ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഡിയര്‍ വാപ്പി റിലീസിന് ഒരുങ്ങുന്നു.തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക.