Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമ്യ നമ്പീശനും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഗാനം,'എന്ത് പാങ്ങ്' ലിറിക്കല്‍ വീഡിയോ

രമ്യ നമ്പീശനും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഗാനം,'എന്ത് പാങ്ങ്' ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 2 നവം‌ബര്‍ 2022 (13:03 IST)
ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത്ത് ബാല സംവിധാനം ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളീ റിലീസിന് ഒരുങ്ങുന്നു. ഇപ്പോഴിതാ
എന്ത് പാങ്ങ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. രമ്യ നമ്പീശനും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഗാനം ശ്രദ്ധ നേടുന്നു.
 
ആന്‍ ശീതള്‍ , ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.പ്രദീപ് കുമാറാണ് തിരക്കഥാകൃത്ത്.
വെള്ളം,അപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തട്ടം ധരിക്കണം, പേര് ആയേഷ എന്നാക്കും; ഗൗരിയോട് ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് മാറാന്‍ ഷാരൂഖ് ഖാന്‍ ആവശ്യപ്പെട്ടോ? വിവാഹ ദിവസം സംഭവിച്ചത്