Webdunia - Bharat's app for daily news and videos

Install App

ആര്‍ഡിഎക്‌സിന് ശേഷം ഷെയ്ന്‍ നിഗം- സാം സി എസ് കോമ്പോ വീണ്ടും, വേലയിലെ പുതിയ ഗാനങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 7 നവം‌ബര്‍ 2023 (15:20 IST)
നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറി.സംഗീതമൊരുക്കിയത് സാം സി എസ് ആയിരുന്നു. സിനിമയിലെ നീല നിലവേ എന്ന സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഷെയ്ന്‍ നിഗം- സാം സി എസ് കോമ്പോ വീണ്ടും എത്തുകയാണ്.
വേല എന്ന ചിത്രത്തിന് വേണ്ടി സാം സി എസ് സംഗീതം ഒരുക്കിയ പാതകള്‍ പലര്‍ എന്ന ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.അന്‍വര്‍ അലി ആണ് വരികള്‍ എഴുതിയിരിക്കുന്നത്.ഹരിചരണ്‍ ആലപിച്ച ഗാനരംഗത്ത് ഷെയ്ന്‍ നിഗവും ഉണ്ട്. നവംബര്‍ 10നാണ് സിനിമയുടെ റിലീസ്.
പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്ന്‍ മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുണ്ട്. അതിഥി ബാലനും ചിത്രത്തിലുണ്ട്.സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments