Select Your Language

Notifications

webdunia
webdunia
webdunia
webdunia

എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല,പാട്ടിനു മുന്‍പും പിന്‍പും വരുന്നത് പരസ്യങ്ങള്‍,എഫ്.എം റേഡിയോകളോട് ഗോപിസുന്ദര്‍

എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല,പാട്ടിനു മുന്‍പും പിന്‍പും വരുന്നത് പരസ്യങ്ങള്‍,എഫ്.എം റേഡിയോകളോട് ഗോപിസുന്ദര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 23 മാര്‍ച്ച് 2022 (14:54 IST)
എഫ്. എം റേഡിയോ കളില്‍ പാട്ടുകള്‍ പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ പാട്ടിനു മുന്‍പും പിന്‍പും വരുന്നത് മിക്കവാറും പരസ്യങ്ങളാണ്. എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല.ഒരു പാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറയാന്‍ രണ്ടോ മൂന്നോ സെക്കന്റ് മാത്രം മതി. അതിനുള്ള മനസ്സ് ഓരോ FM റേഡിയോകളും കാണിക്കേണ്ടതുണ്ടെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.
 
ഗോപിസുന്ദറിന്റെ വാക്കുകളിലേക്ക് 
 
പാട്ടുകളെ / ചലച്ചിത്രഗാനങ്ങളെ ആസ്വാദകരിലേക്കെത്തിക്കുന്നതില്‍ വലിയൊരു പങ്കാണ് റേഡിയോ നിര്‍വ്വഹിച്ചിട്ടുള്ളത്. ആദ്യം ആകാശവാണിയും ദേശീയ നിലയങ്ങളുമായിരുന്നു ,പിന്നീട് ധാരാളം FM റേഡിയോകള്‍ വന്നു. പാട്ടുകളെ മാത്രമല്ല പാട്ടിന്റെ സൃഷ്ടാക്കളേയും നമ്മള്‍ അറിഞ്ഞത് ആകാശവാണിയിലൂടെയാണ്. 
 
 വയലാറിന്റെ രചനയില്‍ ദേവരാജന്‍ സംഗീതം ചെയ്ത് യേശുദാസ് പാടിയ .... സിനിമയിലെ ഗാനം എന്ന ആദ്യവാചകത്തോടുകൂടിയാണ് ഓരോ പാട്ടുകളും വന്നിരുന്നത് .ആ പാട്ടുകള്‍ക്കൊപ്പം ഓരോ ഗാനസൃഷ്ടാക്കളുടെ പേരുകളേയും നമ്മള്‍ ഹൃദയത്തിലേക്ക് ചേര്‍ത്ത് വയ്ക്കുകയായിരുന്നു. ഇന്ന് എഫ്. എം റേഡിയോ കളില്‍ പാട്ടുകള്‍ പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ പാട്ടിനു മുന്‍പും പിന്‍പും വരുന്നത് മിക്കവാറും പരസ്യങ്ങളാണ്. എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല. ( പലപ്പോഴും രണ്ട് പരസ്യങ്ങള്‍ക്കിടയിലെ ഗ്യാപ്പ് ഫില്ലറുകളായി പാട്ടുകള്‍ മാറിപ്പോവുന്നു) , ഒരു പാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറയാന്‍ രണ്ടോ മൂന്നോ സെക്കന്റ് മാത്രം മതി!. അതിനുള്ള മനസ്സ് ഓരോ FM റേഡിയോകളും കാണിക്കേണ്ടതുണ്ട് .( ആകാശവാണി FM പോലുള്ള ചില റേഡിയോ കള്‍ സ്തുത്യര്‍ഹമായ രീതിയില്‍ എന്നും അത് ചെയ്തുകൊണ്ടേയിരിക്കുന്നു. അവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു ) ഓരോ പാട്ടുകള്‍ക്ക് മുന്‍പും ,നിങ്ങളുടെ വിലപ്പെട്ട സമയത്തില്‍ നിന്ന് രണ്ടോ, മൂന്നോ സെക്കന്റ് ആ പാട്ടിന്റെ ക്രിയേറ്റേഴ്‌സിനായി മാറ്റിവയ്ക്കുക. അത് സംഗീത ലോകത്തോട് ചെയ്യുന്ന വലിയൊരു കാര്യമാകും, നീതിയാകും . ഇത് വിനീതമായ ഒരപേക്ഷയാണ്. പാട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ക്രിയേറ്ററുടേയും ,പാട്ടിനെ ഹൃദയത്തിലേറ്റുന്ന ഓരോ ആസ്വാദകന്റേയും മനസ്സാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജിവെച്ച എന്നെ എങ്ങനെ പുറത്താക്കാനാണ്, ദുൽഖറിനെയും നിരോധിച്ചതായി പറയുന്നു: ആ കാലമൊക്കെ കഴിഞ്ഞു