Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുടുക്ക് 2025' ആദ്യ ഗാനമെത്തി, ശ്രദ്ധ നേടി 'ആരാന്റെ കണ്ടത്തില്' !

ബിലഹരി രാജ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 മെയ് 2021 (12:35 IST)
കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്. ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാ പുറത്തിറങ്ങി. 'ആരാന്റെ കണ്ടത്തില്' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു. മണികണ്ഠന്‍ അയ്യപ്പയാണ് ഗാനത്തിന്റെ സംഗീതവും ആലാപനവും. നന്ദകുമാറിന്റെതാണ് വരികള്‍.
 
അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. 'സ്വകാര്യത'യാണ് സിനിമയുടെ പ്രമേയം. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് സിനിമ പറയുന്നത്. എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയിലാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങൾ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല: ഖുഷ്‌ബു