Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

സലിംകുമാറിന്റെ ശബ്ദം, തല്ലുമാലയിലെ ലിറിക്കല്‍ വീഡിയോ, യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നില്‍

Ole Melody - Lyric Video | Thallumaala | Tovino Thomas | Khalid Rahman | Ashiq Usman | Vishnu Vijay

കെ ആര്‍ അനൂപ്

, ശനി, 2 ജൂലൈ 2022 (09:00 IST)
ടോവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ നിലവില്‍ ആറാം സ്ഥാനത്താണ് 'ഓളെ മെലഡി' എന്ന് തുടങ്ങുന്ന ഗാനം.
 
 വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്.മുഹ്സിന്‍ വരികള്‍ എഴുതിയിരിക്കുന്നു.ബെന്നി ദയാല്‍, ഹരിചരണ്‍, വിഷ്ണു വിജയ് എന്നിവര്‍ക്കൊപ്പം സലിംകുമാറിന്റെ ശബ്ദവും പാട്ടിനിടയ്ക്ക് കേള്‍ക്കാം.
നേരത്തെ പുറത്തിറങ്ങിയ തല്ലുമാലയിലെ ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.നമ്മള്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവും ആവേശകരവുമായ സിനിമയാണ് തല്ലുമാലയെന്ന് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss: ലൈവ് കണ്ടവര്‍ എപ്പിസോഡ് കണ്ട് അന്തംവിട്ടുപോകും...ഇനി ജനവിധിക്കായി കാത്തിരിക്കാം: അശ്വതി