Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുലരിയില്‍ ഇളവെയില്‍';താളിലെ പുതിയ ഗാനം പുറത്തിറങ്ങി

Romantic trailer Malayalam movie Malayalam movie news film news movie news

കെ ആര്‍ അനൂപ്

, ചൊവ്വ, 21 നവം‌ബര്‍ 2023 (15:04 IST)
കോളേജ് ജീവിതത്തിലെ നല്ല ഓര്‍മ്മകളിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകുകയാണ് ആന്‍സണ്‍ പോള്‍, ആരാധ്യാ ആന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന താളിലെ പുതിയ ഗാനം.പുലരിയില്‍ ഇളവെയില്‍ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയി.ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്ന ആലപിച്ച ഗാനം ശ്രദ്ധ നേടുന്നു.റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കോളേജിലെ രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണ് പറയുന്നത് എന്നാണ് കേള്‍ക്കുന്നത്.
 രാജാ സാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡോ. ജി കിഷോര്‍ ആണ്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് കാളിദാസിന്റെ ഭാര്യയാക്കാന്‍ പോകുന്ന താരിണി കലിംഗരായര്‍? ജയറാമിന്റെ മരുമകളെ കുറിച്ച് കൂടുതല്‍ അറിയാം