Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയും രജനിയും,'അണ്ണാത്തെ' രണ്ടാമത്തെ ഗാനം ഇന്നെത്തും

നയന്‍താരയും രജനിയും,'അണ്ണാത്തെ' രണ്ടാമത്തെ ഗാനം ഇന്നെത്തും

കെ ആര്‍ അനൂപ്

, ശനി, 9 ഒക്‌ടോബര്‍ 2021 (11:10 IST)
രജനിയുടെ അണ്ണാത്തെ റിലീസിന് ഒരുങ്ങുകയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന സിനിമയിലെ ലിറിക്കല്‍ സോങ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനം ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ശ്രേയ ഘോഷാല്‍, സിഡ് ശ്രീറാം എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനമാണിത്. നയന്‍താരയും രജനിയും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന ഗാനരംഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
'അണ്ണാത്തെ' ഈ ദീപാവലിയ്ക്ക് റിലീസ് ചെയ്യും. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമ കൂടിയായിരിക്കും. രജനികാന്ത് ഒരു ഗ്രാമത്തലവനായി വേഷമിടുന്നു.
 
 മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 ന് റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്ക് വല്ലാത്ത ആരാധന തോന്നിയ നടനാണ് ഫഹദ് ഫാസില്‍:ശിവകാര്‍ത്തികേയന്‍