Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി അജിത്തിന്റെ 'നാങ്ക വെറെ മാരി', യൂട്യൂബില്‍ തരംഗമാകുന്നു, വീഡിയോ

Valimai Naanga Vera Maari Lyric

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഓഗസ്റ്റ് 2021 (14:57 IST)
'വലിമൈ' ആദ്യ ലിറിക്കല്‍ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.വിഘ്‌നേഷ് ശിവന്‍ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജാ ഈണം ഈണം നല്‍കിയ 'നാങ്ക വെറെ മാരി'ക്ക് വന്‍വരവേല്‍പ്പ്. പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാര്‍ പാട്ട് കണ്ടുകഴിഞ്ഞു. 
യുവന്‍ ശങ്കര്‍ രാജാ,അനുരാഗ് കുല്‍ക്കര്‍ണി എന്നിവര്‍ ചേര്‍ന്നാണ് 'നാങ്ക വെറെ മാരി' പാടിയിരിക്കുന്നത്.നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഐശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് വേഷമിടുന്നത്.കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മോഷന്‍ പോസ്റ്റര്‍ അടുത്തിടെ തരംഗമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുഷ്പ' റിലീസ് ഓണത്തിന് അല്ല ക്രിസ്മസിന്, പ്രഖ്യാപനവുമായി അല്ലു അര്‍ജുന്‍