Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെ വിവാഹം കഴിക്കാമോ?; ആരാധികയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി സുശാന്ത് സിംഗ് !

ആരാധികയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി സുശാന്ത് സിംഗ് !

എന്നെ വിവാഹം കഴിക്കാമോ?; ആരാധികയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി സുശാന്ത് സിംഗ് !
, ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (09:21 IST)
സിനിമ താരങ്ങള്‍ ആരാധകര്‍ ഒരുപാടുണ്ടാകും. ചിലര്‍ ഇവരോടുള്ള ആരാധനമൂത്ത് എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും ഓര്‍ക്കാറുപോലുമില്ല. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് തന്റെ ട്വിറ്ററിലൂടെ സംസാരിക്കുന്നതിനിടെ ഒരു ആരാധിക തന്റെ പ്രണയം തുറന്ന് പറഞ്ഞ് രംഗത്തെത്തി.
 
ഞാന്‍ നിങ്ങളെ വര്‍ഷങ്ങളായി സ്‌നേഹിക്കുന്നുണ്ടെന്നും എന്നെ വിവാഹം കഴിക്കാമോ എന്നുമായിരുന്നു ആരാധികയുടെ ചോദ്യം. ആ ചോദ്യത്തിനു താരം ഒരു കിടിലന്‍ മറുപടി നല്‍കി. എന്ത് കൊണ്ടാണ് ഇത്രയും കാലം ഇത് പറയാതിരുന്നത്. ഞാന്‍ ഇതിനായി കാത്തിരിക്കുകയായിരുന്നെന്നാണ് സുശാന്തിന്റെ മറുപടി വന്നത്. 

അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് എന്ന സിനിമയിലാണ് സുശാന്ത് സിംഗ് നായകനായി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനാണ് നായിക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീനാക്ഷിയും ഒരു പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം! - വൈറലാകുന്ന പോസ്റ്റ്