കേരളത്തില്‍ കസബ 8 ദിവസം കൊണ്ട് 10 കോടി, കബാലി 3 ദിവസം കൊണ്ട് 10.45 കോടി!
കബാലി 3 നാള് കൊണ്ട് 10 കോടി കടന്നു, ഞെട്ടി മലയാള സിനിമാലോകം!
മോഹന്‍ലാലാണ് കബാലി കേരളത്തില്‍ വിതരണം ചെയ്തത്. എന്തായാലും അതൊരു ശരിയായ തീരുമാനമായിരുന്നു എന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. മൂന്നുദിവസം കൊണ്ട് 10.45 കോടി രൂപയാണ് കബാലി കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത്.
ഈ മാസം തന്നെ മമ്മൂട്ടിയുടെ കസബയും വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു. എട്ടുദിവസം കൊണ്ടാണ് കസബ 10 കോടി കടന്നത്.
സമ്മിശ്ര പ്രതികരണമാണ് രജനികാന്തിന്റെ കബാലിക്ക് എങ്കിലും തിയേറ്റര്‍ കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ല. ജനക്കൂട്ടം കബാലി കളിക്കുന്ന തിയേറ്ററുകളിലേക്ക് ഇരമ്പിക്കയറുകയാണ്. മുന്നൂറിലധികം തിയേറ്ററുകളിലാണ് കേരളത്തില്‍ കബാലി റിലീസ് ചെയ്തത്.
ആദ്യ ദിനം തന്നെ 4.28 കോടിയായിരുന്നു കബാലിയുടെ കേരളത്തിലെ കളക്ഷന്‍. ഇത് സര്‍വകാല റെക്കോര്‍ഡാണ്. കബാലിയുടെ ആയിരത്തിലധികം ഷോകളാണ് ആദ്യ ദിനത്തില്‍ കേരളത്തില്‍ നടന്നത്.