Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍', ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

'മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍', ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, വ്യാഴം, 1 ജൂലൈ 2021 (11:50 IST)
ജൂലായ് ഒന്ന് ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനമാണ്. കോവിഡ് മഹാമാരി കാലത്ത് അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്.1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയതെന്ന് മോഹന്‍ലാല്‍ പറയുന്നു.എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്‌സ് ദിന ആശംസകളും അദ്ദേഹം നേര്‍ന്നു. 
 
മോഹന്‍ലാലിന്റെ വാക്കുകളിലേക്ക് 
 
'1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍.
നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ DOCTOR'S DAY ആശംസകള്‍. 
 
കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകിയും ,സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൃത്യമായി വാക്സിന്‍ സ്വീകരിച്ചും ഈ യത്‌നത്തില്‍ നമുക്കവരെ സഹായിക്കാം'- മോഹന്‍ലാല്‍ കുറിച്ചു. 
 
പ്രമുഖ ചികിത്സകനും സ്വാതന്ത്ര്യസമര നായകനുമായ ഡോക്ടര്‍ ബി.സി. റോയിയുടെ ജന്മദിനമാണ് ജൂലായ് ഒന്ന്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാന്‍ഡഡ് ടീഷര്‍ട്ടുമായി പൃഥ്വിരാജ്, വില കണ്ടെത്തി ആരാധകര്‍ !