ഹിന്ദിയില്‍ അജയ് ദേവ്‌ഗണിന്‍റെ സിങ്കം 3 വരുന്നു, അതായത് നമ്മുടെ ആക്ഷന്‍ ഹീറോ ബിജു!

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (21:07 IST)
തമിഴകത്താണ് ആദ്യം സിങ്കം ഗര്‍ജ്ജിച്ചത്. ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ ആ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. പിന്നീട് സിങ്കം 2, എസ് 3 എന്നിങ്ങനെ സിങ്കത്തിന് തുടര്‍ച്ചകളുമുണ്ടായി.
 
സിങ്കം അതേ പേരില്‍ രോഹിത് ഷെട്ടി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോല്‍ അജയ് ദേവ്‌ഗണ്‍ ആയിരുന്നു നായകന്‍. പിന്നീട് ആ സിനിമയുടെ രണ്ടാം ഭാഗം സിങ്കം റിട്ടേണ്‍സ് ചെയ്തപ്പോള്‍ അതും ഹിറ്റായി.
 
അജയ് ദേവ്ഗണിനെ നായകനാക്കി സിങ്കം 3 ചെയ്യാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ രോഹിത് ഷെട്ടി. സൂര്യയുടെ ‘എസ് 3’ റീമേക്ക് ചെയ്യാമെന്നായിരുന്നു ആദ്യം ആലോചനയെങ്കിലും ഇപ്പോള്‍ അതില്‍ മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.
 
അജയ് ദേവ്ഗണിന്‍റെ സിങ്കം 3 ആകുന്നത് നമ്മുടെ സ്വന്തം ‘ആക്ഷന്‍ ഹീറോ ബിജു’ ആണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മലയാളത്തിന്‍റെ ക്ലാസിക് സിനിമയാണ് ഹിന്ദിയില്‍ സിങ്കം 3 എന്ന പേരില്‍ അടിച്ചുപൊളിക്കാന്‍ പോകുന്നത്.
 
ഒരു കാര്യത്തിലേയുള്ളൂ സംശയം. സിങ്കം, സിങ്കം റിട്ടേണ്‍സ് എന്നീ അജയ് ദേവ്ഗണ്‍ സിനിമകള്‍ ആക്ഷന്‍ പവര്‍ പാക്ഡ് ത്രില്ലറുകളായിരുന്നു. ആക്ഷന്‍ ഹീറോ ബിജു ആകട്ടെ ഒരു സാധാ സബ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ലളിതമായ സിനിമയും. സിങ്കം 3 ആയി ഇത് റീമേക്ക് ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണോ വരുത്തുന്നത്? കണ്ടറിയുകതന്നെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അടുത്ത ലേഖനം
Show comments