കാമുകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ താന്‍ ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ നഗ്നയായി കാമുകി. ബാദുഷ എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് നടി ഇല്യാന അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്നത കാണിച്ചു നിന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നായിരുന്നു ഈ രംഗം.
റിലീസിനൊരുങ്ങുന്ന ബാദുഷ എന്ന ചിത്രത്തില്‍ ഇല്യാന മഹാറാണിയായും അജയ് ദേവഗണ്‍ ജോലിക്കാരനായിട്ടുമാണ് വേഷമിടുന്നത്. ജോലിക്കാരനുമായി മഹാറാണി പ്രണയത്തിലായിരുന്നു. ആ പ്രണയത്തിലുള്ള തന്റെ വിശ്വാസം അറിയിക്കുന്ന രംഗത്താണ് ജാക്കറ്റ് ഊരി ഇല്യാന അഭിനയിച്ചത്.
കാമുകനോടുള്ള വിശ്വാസം കാണിക്കുന്നതിനായി ജാക്കറ്റ് ഊരി അഭിനയിക്കാമെന്നത് തന്റെ ഐഡിയയാണെന്നും ഇല്യാന വെളിപ്പെടുത്തി. അതില്‍ തെറ്റായി ഒന്നും തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന ഉറപ്പുണ്ട്. ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് അജയ് ദേവഗണ്‍ ആണെന്ന് ഇല്യാന പറയുന്നു.
നമുക്ക് വിശ്വാസമുള്ള ആളുകളുടെ കൂടെ ഇത്തരത്തിലുള്ള ഇന്റിമസി രംഗം ചെയ്യുന്നത് വലിയ പാപമൊന്നുമല്ലെന്നാണ് തന്റെ വിശ്വാസം. മാത്രമല്ല, ഇങ്ങനെ ഒരു രംഗം സിനിമയില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഷൂട്ടിങിനിടയില്‍ തനിക്ക് തോന്നിയ ഐഡിയയാണിതെന്നും ഇല്യാന പറഞ്ഞു.