Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെര്‍സല്‍ 200 കോടി ക്ലബിലേക്ക്, വിജയ് ഇനി രജനിക്ക് തുല്യന്‍ !

മെര്‍സല്‍ 200 കോടി ക്ലബിലേക്ക്, വിജയ് ഇനി രജനിക്ക് തുല്യന്‍ !
, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (20:34 IST)
വിജയ് ചിത്രം മെര്‍സല്‍ 200 കോടി ക്ലബിലേക്ക്. അടുത്ത ദിവസം തന്നെ ചിത്രം 200 കോടി ക്ലബില്‍ പ്രവേശിക്കും. തമിഴകത്തെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് അറ്റ്‌ലി സംവിധാനം ചെയ്ത ഈ അത്ഭുത സിനിമ മുന്നേറുകയാണ്.
 
കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹിറ്റ് ആയ ‘തെരി’യുടെ ലൈഫ്ടൈം കളക്ഷന്‍ മെര്‍സല്‍ പിന്നിട്ടുകഴിഞ്ഞു. ആദ്യ ആഴ്ചയില്‍ മെര്‍സലിന്‍റെ തമിഴ്നാട്ടിലെ കളക്ഷന്‍ 90 കോടി രൂപയാണ്. രജനിച്ചിത്രമായ എന്തിരന്‍ തമിഴ്നാട്ടില്‍ നിന്ന് ആകെ സ്വന്തമാക്കിയത് 110 കോടി രൂപയായിരുന്നു. അത് ഈയാഴ്ച തന്നെ മെര്‍സല്‍ മറികടന്നേക്കും.
 
എന്തിരന്‍റെയും ബാഹുബലിയുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ മെര്‍സല്‍ തകര്‍ക്കുമെന്ന് ഉറപ്പായതോടെ തമിഴകത്ത് രജനികാന്തിന് തുല്യനായി വിജയ് മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഇതിനോടകം ലോകമെങ്ങുനിന്നുമായി 180 കോടിയിലേറെ സ്വന്തമാക്കിക്കഴിഞ്ഞ മെര്‍സല്‍ വരും ആഴ്ചകളിലും പടയോട്ടം തുടരുമെന്നുതന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. കളക്ഷനില്‍ ഒരു ശതമാനം പോലും കുറവുസംഭവിക്കാതെയാണ് മെര്‍സലിന്‍റെ ജൈത്രയാത്ര.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത വിജയ് ചിത്രത്തിന് ‘അങ്കമാലി ഡയറീസ്’ ബന്ധം!