Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024-ല്‍ 100 കോടി സ്വന്തമാക്കിയ നിര്‍മാതാക്കള്‍, ഫഹദിന് ഒന്നല്ല രണ്ട് സിനിമകള്‍, മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ സൗബിനും നേടി കോടികള്‍

2024-ല്‍ 100 കോടി സ്വന്തമാക്കിയ നിര്‍മാതാക്കള്‍, ഫഹദിന് ഒന്നല്ല രണ്ട് സിനിമകള്‍, മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ സൗബിനും നേടി കോടികള്‍

കെ ആര്‍ അനൂപ്

, ശനി, 1 ജൂണ്‍ 2024 (08:53 IST)
2024പ്രദര്‍ശനത്തിന് എത്തിയ 70 സിനിമകളില്‍ എട്ടെണ്ണം ബോക്‌സ് ഓഫീസ് ഹിറ്റുകളായി മാറി.തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രേക്ഷകര്‍ മലയാള സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയും കണ്ടു. ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തിയത് 4 സിനിമകളാണ്. ഇതിന്റെ നിര്‍മ്മാണത്തില്‍ നടന്മാരും പങ്കാളികളായിരുന്നു. 100 കോടി അടിച്ച നിര്‍മ്മാതാക്കളെ പരിചയപ്പെടാം.
 
പ്രേമലു
 
ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്. മൂവരും ചേര്‍ന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച പ്രേമലു വിജയമായതിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും അടുത്തിടെ വന്നിരുന്നു.പ്രേമലു 136 കോടി കളക്ഷനാണ് നേടിയത്.ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്. കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു ആദ്യ സിനിമ.ജോജി, പാല്‍തു ജാന്‍വര്‍, തങ്കം, പ്രേമലു തുടങ്ങിയ സിനിമകള്‍ ഒരുക്കി വിജയ ട്രാക്കിലാണ് ഭാവന സ്റ്റുഡിയോസ്.
 
ആവേശം
 
2023ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തിനുശേഷം 2024ലും സംവിധായകനും സംഘവും പിടിച്ചെടുത്തു.ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തിയത്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.'ആവേശം' 100 കോടിയിലധികം കളക്ഷന്‍ നേടി. 2024-ലെ നാലാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. ആവേശം 113 കോടി കളക്ഷനാണ് നേടിയത്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 
മഞ്ഞുമ്മല്‍ ബോയ്‌സ്
 
മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കഴിഞ്ഞ ഒരു വര്‍ഷത്തോളം ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ടോവിനോ തോമസ് ചിത്രം '2018'ന്റെ റെക്കോര്‍ഡ് ആണ് സിനിമ തകര്‍ത്തത്. ഫെബ്രുവരി 22 നായിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.236 കോടി കളക്ഷനാണ് സിനിമ നേടിയത്.ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
 
ആടുജീവിതം
 
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. ആടുജീവിതം 136 കോടിയാണ് നേടിയത്. ജിമ്മി ജീന്‍ ലൂയിസും സ്റ്റീവന്‍ ആഡംസും ബ്ലെസിക്കൊപ്പം സഹനിര്‍മ്മാതാക്കളായി ഒപ്പം ഉണ്ടായിരുന്നു. 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 കോടി ചിത്രത്തിന് നിര്‍മ്മാതാവിന് എന്ത് ഷെയര്‍ കിട്ടും? റിലീസ് ചെയ്ത 70 സിനിമകളില്‍ എട്ടെണ്ണം ബോക്‌സ് ഓഫീസ് ഹിറ്റ് !