Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ ഒരു രൂപ പോലും ചിലവാക്കിയില്ല, പരാതിക്കാരന് അര്‍ഹതപ്പെട്ടത് 40കോടി രൂപ!

Manjummel Boys

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 മെയ് 2024 (11:56 IST)
മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ ഒരു രൂപ പോലും ചിലവാക്കിയില്ലെന്നും ഏഴുകോടി മുടക്കിയ പരാതിക്കാരന് പണം തിരികെ നല്‍കിയില്ലെന്നും പൊലീസിന്റെ കണ്ടെത്തല്‍. സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് അന്വേഷണം നടത്തിയത്. ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 40കോടിരൂപ പരാതിക്കാരന് അര്‍ഹതപ്പെട്ടതാണെന്ന് എഫ് ഐആറില്‍ പറയുന്നു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
 
നിര്‍മ്മാതാക്കള്‍ നടത്തിയത് ആസൂത്രണം ചെയ്ത തട്ടിപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനോട് കള്ളം പറഞ്ഞു. 18.65 കോടി രൂപയാണ് സിനിമയ്ക്ക് ചെലവായത്. എന്നാല്‍ 22 കോടി എന്നാണ് പരാതിക്കാരനോട് പറഞ്ഞത്. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് സിനിമാ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസ് തിരികെ കൊടുത്തില്ല. ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടിലാണ് നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 
 
എറണാകുളം മരട് പൊലീസാണ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഏഴുകോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള വഞ്ചനയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 40ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. സിനിമ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suriya 44:തീപാറും അപ്‌ഡേറ്റ്! 'സൂര്യ 44'ലെ ആരാധകര്‍ കാത്തിരുന്ന നിമിഷം വന്നെത്തി