2 Years Of Vikram Movie :രണ്ടാം വാർഷികം ആഘോഷിച്ച് വിക്രം ടീം, രണ്ടാം ഭാഗം ഉണ്ടാകുമോ?
, തിങ്കള്‍, 3 ജൂണ്‍ 2024 (13:12 IST)
എന്നും സിനിമ പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ഉലകനായകൻ കമൽഹാസൻ. മലയാളികൾക്കിടയിലും ആരാധകർ ഏറെയാണ് അദ്ദേഹത്തിന്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ കരിയറിലെ ബെസ്റ്റ് വിക്രം സിനിമ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമൽഹാസിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. 40 കോടിയിൽ കൂടുതലാണ് 'വിക്രം' കേരളത്തിൽനിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൊത്തം ഗ്രോസ് 401.90 കോടി രൂപയാണ്.
കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി വിക്രം മാറി. യുകെ, യുഎഇ, സിംഗപ്പൂർ, തമിഴ്‌നാട് എന്നിവിടങ്ങളിലും റെക്കോർഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
കമൽഹാസനൊപ്പം അഭിനയിക്കുക എന്നത് സൂര്യയുടെ ഒരു സ്വപ്നമാണ്. അത് സാധിച്ചതിലുള്ള സന്തോഷമായിരുന്നു വിക്രം പുറത്തിറങ്ങിയപ്പോൾ സൂര്യ പങ്കുവെച്ചത്.വിക്രം ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം സിനിമ പ്രേമികളെ ആവേശത്തിൽ ആക്കിയിരുന്നു.റോളക്സ് എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
വിജയ് സേതുപതി,അർജുൻ ദാസ്, കാളിദാസ് ജയറാം, നരേൻ, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.രത്‍നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Follow Webdunia malayalam
അടുത്ത ലേഖനം