Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നര വര്‍ഷത്തെ പ്രീ പ്രൊഡക്ഷന്‍ ജോലി,102 ദിവസത്തെ ഷൂട്ടിംഗ്, തല്ലുമാല ചിത്രീകരണം പൂര്‍ത്തിയായി

Khalid Rahman Muhsin Parari Tovino Thomas Jimshi Khalid Sudharmman Vallikkunnu

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഏപ്രില്‍ 2022 (11:03 IST)
ടോവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ ചിത്രം തല്ലുമാല ചിത്രീകരണം പൂര്‍ത്തിയായി.2016 ആണ് ഞാന്‍ തല്ലുമാലയുടെ കഥ കേട്ടതെന്നും അതു കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2020 ലാണ് ചിത്രം തങ്ങള്‍ ഏറ്റെടുത്തതെന്നും നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ പറഞ്ഞു.ഒന്നര വര്‍ഷത്തെ പ്രീ പ്രൊഡക്ഷനും 102 ദിവസത്തെ ഷൂട്ടിനും ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ്. തീയേറ്ററുകള്‍ തന്നെയാണ് റിലീസ്.  
 
ആഷിക് ഉസ്മാന്റെ വാക്കുകള്‍ 
 
2016 ആണ് ഞാന്‍ തല്ലുമാലയുടെ കഥ കേട്ടത്.2020 ആണ് ഞങ്ങള്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.ഒന്നര വര്‍ഷത്തെ പ്രീ പ്രൊഡക്ഷനും 102 ദിവസത്തെ ഷൂട്ടിനും ശേഷം ഞങ്ങള്‍ ഇന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി.
 
സുഹൃത്തുക്കളെ, എന്റെ അത്ഭുതകരമായ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ രചയിതാവ് മുഹ്സിന്‍ പരാരി ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് സംഗീത സംവിധായകന്‍ വിഷ്ണു വിജയ് കലാ സംവിധായകന്‍ എ വി ഗോകുല്‍ദാസ് ഗോകുല്‍ കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ ആക്ഷന്‍ ഡയറക്ടര്‍ സുപ്രീം സുന്ദര്‍, കൊറിയോഗ്രാഫര്‍ ഷോബി പോള്‍രാജ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഷോബി പോള്‍രാജ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി പുതുപ്പള്ളി എഡിറ്റര്‍ നിഷാദ് യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ നഹാസ് നാസര്‍ ശില്‍പ അലക്സ് ലിതിന്‍ കെടി ഹരിത എന്നിവരും ഈ മനോഹരമായ യാത്രയുടെ ഭാഗമായ എല്ലാ പ്രതിഭാധനരായ അഭിനേതാക്കള്ക്കും (ടോവിനോ തോമസ് കല്യാണി പ്രിയദര്‍ശന്‍ ഷൈന്‍ ടോം ചാക്കോ ലുക്ക്മാന്‍ ചെമ്പന്‍ വിനോദ് ജോസ് ആസിം ജമാല്‍ ബിനു പപ്പു ഗോകുലന്‍) നമ്മള്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവും ആവേശകരവുമായ സിനിമയാണ് തല്ലുമാല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസ്റ്റിംഗ് പൂര്‍ത്തിയായി, ടോവിനോ ഇനി 'നീലവെളിച്ചം' ചിത്രീകരണത്തിലേക്ക്