Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018 Boxoffice Collection: കളക്ഷനിൽ വമ്പൻ കുതിപ്പ്, ആദ്യ വാരാന്ത്യത്തിൽ 2018 നേടിയത്

Box office
, തിങ്കള്‍, 8 മെയ് 2023 (13:48 IST)
മലയാള സിനിമ കാണാൻ തിയേറ്ററുകളിൽ ആളില്ലെന്ന ആശങ്കകൾക്കിടയിലാണ് 2018 എന്ന ജൂഡ് ആൻ്റണി ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം പോസിറ്റീവ് അഭിപ്രായം നേടിയ സിനിമ വൈകാതെ തന്നെ കേരളക്കര ഏറ്റെടുത്തു. ഹൗസ് ഫുൾ ഷോകളും അധിക ഷോകളുമായി സിനിമ തകർത്തോടുകയാണ്. ഇതോടെ മലയാള സിനിമയെ പറ്റിയുണ്ടായിരുന്ന ആശങ്കകൾക്ക് ചെറിയ പരിഹാരമായിരിക്കുകയാണ് 2018.
 
വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ സിനിമ വലിയ പ്രമോഷൻ ബഹളങ്ങളില്ലാതെയാണ് പുറത്തുവന്നതെങ്കിലും ഗംഭീര മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തിയേറ്ററുകളിൽ ജനപ്രളയം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച 67 അഡീഷണൽ ഷോകളും ഞായറാഴ്ച 86 എക്സട്രാ ഷോകളുമാണ് സിനിമയ്ക്ക് ലഭിച്ചത്. റിലീസ് ദിനത്തിൽ 1.85 കോടി രൂപയും രണ്ടാം ദിവസമായ ശനിയാഴ്ച്അ 3.2- 3.5 കോടിയുമാണ് സിനിമ തിയേറ്ററുകളിൽ നിന്നും നേടിയത്. ഞായറാഴ്ച ചിത്രം 4 കോടിയിലേറെ നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കർമാർ അറിയിക്കുന്നത്. ഇതോടെ ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 10 കോടിക്ക് മുകളിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിപ്രഷൻ ഫീൽ ചെയ്തു,ബിഗ് ബോസിൽ പോയപ്പോഴാണ് സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ വിലയറിഞ്ഞത്: ഒമർ ലുലു