ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ അമ്മയുടെ പക്കലുണ്ടെന്ന ഭരണസമിതിയംഗം ബാബുരാജിൻ്റെ വെളിപ്പെടുത്തൽ തള്ളി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. എൻ്റെ കയ്യിൽ പട്ടികയൊന്നുമില്ല. ഇതുവരെ നിർമാതാക്കൾ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഈ വിഷയം അമ്മയിൽ ചർച്ചയായിട്ടില്ല. സിനിമയിൽ ആരെല്ലാം ലഹരി ഉപയോഗിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇടവേള ബാബു പറഞ്ഞു.
സർക്കാർ സ്വീകരിക്കുന്ന എന്ത് നടപടിയോടും സഹകരിക്കുമെന്നും ജോലി ചെയ്യുമ്പോഴോ ജോലിസ്ഥ്ലത്തോ ലഹരിമരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മയിൽ അംഗത്വത്തിന് അപേക്ഷ പരിഗണിക്കുമ്പോൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതിൽ കർശന പരിശോധനയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു.