Select Your Language

Notifications

webdunia
webdunia
webdunia
webdunia

25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാളികള്‍ ഇന്നും കാണുന്ന സിനിമയിലെ താരം ! നടനെ മനസ്സിലായോ ?

25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാളികള്‍ ഇന്നും കാണുന്ന സിനിമയിലെ താരം ! നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ജനുവരി 2023 (09:09 IST)
'മാഷ് വരച്ച ചുവപ്പിന് ചോര എന്ന് കൂടി അര്‍ത്ഥം ഉണ്ട് മാഷേ...'- സ്ഫടികം സിനിമയിലെ ഈ ഡയലോഗ് ഓര്‍മ്മയുണ്ടോ ? എന്നാല്‍ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരനെയും നിങ്ങള്‍ക്കറിയാം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അദ്ദേഹം.
1995-ല്‍ സ്ഫടികം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് രൂപേഷ് പീതാംബരന്‍ ഒരു നടനെന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2012ല്‍ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം മാറി.
1996-ല്‍ ദൂരദര്‍ശന്‍ മലയാളത്തില്‍ സംപ്രേഷണം ചെയ്ത പ്രണവം എന്ന ടെലിവിഷന്‍ പരമ്പരയില്‍ ബാലതാരമായും അഭിനയിച്ചു. ബാംഗ്ലൂരിലെ ഡെല്ലില്‍ ഐടി പ്രൊഫഷണലായി ജോലി ചെയ്തു.1982 ആഗസ്ത് 22ന് ജനിച്ച നടന്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്.
യു ടൂ ബ്രൂട്ടസ്,തീവ്രം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രൂപേഷ് ആണ് ഒരുക്കിയത്.കെ.ബി പീതാംബരന്‍ ആണ് നടന്റെ അച്ഛന്‍. അദ്ദേഹം ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണിയുടെ ഈ വളര്‍ച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു: സ്വാസിക