Rjanikanth: 'അരക്കുപ്പി ബിയർ കുടിച്ചിട്ട് എന്തൊക്കെയാണ് ചെയ്തത്? നടിമാരെ കുറിച്ച് ഗോസിപ്പ് പറയും': ഇളയരാജയെക്കുറിച്ച് രജനികാന്ത്

ചടങ്ങിൽ വച്ച് ഇളയരാജയ്ക്കൊപ്പമുള്ള രസകരമായ സംഭവം ഓർത്തെടുക്കുകയാണ് നടൻ രജനികാന്ത്.

നിഹാരിക കെ.എസ്
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (11:24 IST)
സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ വച്ച് ഇളയരാജയെ ആദരിക്കുന്ന ചടങ്ങ് നടന്നിരുന്നു. തമിഴ് നടൻമാരായ രജനികാന്തും കമൽ ഹാസനും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ വച്ച് ഇളയരാജയ്ക്കൊപ്പമുള്ള രസകരമായ സംഭവം ഓർത്തെടുക്കുകയാണ് നടൻ രജനികാന്ത്.
 
ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സമഭാവമാണ് രജനികാന്ത് പറഞ്ഞത്. സംവിധായകൻ മഹേന്ദ്രനും രജനികാന്തും ഇളയരാജയും ചേർന്ന് മദ്യപിച്ചിരുന്നു. ഇളയരാജ പറഞ്ഞു തുടങ്ങിയ സംഭവം രജനികാന്ത് ഇടപെട്ട് പൂർത്തിയാക്കുകയായിരുന്നു. പരിപാടിയുടെ രണ്ടു ദിവസം മുൻപേ രജനികാന്ത് തന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. പഴയതൊക്കെ താൻ പരിപാടിയിൽ വെളിപ്പെടുത്തുമെന്ന് രജനികാന്ത് പറഞ്ഞു.
 
"ഒരിക്കൽ നമ്മൾ മദ്യപിച്ചപ്പോൾ താങ്കൾ എന്തൊക്കെയാണ് ചെയ്തതെന്ന് ഓർക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അരക്കുപ്പി ബിയർ കഴിച്ച ഞാൻ അവിടെ നൃത്തം ചെയ്ത കാര്യമാണ് അദ്ദേഹം ഓർമിപ്പിച്ചത്', ഇളയരാജ പറഞ്ഞു. ഇളയരാജ പ്രസംഗം തുടരുന്നതിനിടെ രജനികാന്ത് മൈക്കിനടുത്തേക്ക് വന്നു.
 
'ഇളയരാജയേയും പാർട്ടിയിലേക്ക് വിളിക്കാമെന്ന് സംവിധായകൻ മഹേന്ദ്രൻ പറഞ്ഞു. അരക്കുപ്പി ബിയർ കഴിച്ച ഇളയരാജ ചെയ്തതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. രാവിലെ മൂന്നു മണിവരെ അദ്ദേഹം അവിടെനിന്ന് ഡാൻസ് കളിച്ചു. സിനിമയുടെ പാട്ടിനെക്കുറിച്ച് മഹേന്ദ്രൻ ചോദിക്കുമ്പോൾ അതൊക്കെ വിട് എന്ന് പറയും. എന്നിട്ട് നടിമാരെക്കുറിച്ച് ഗോസിപ്പ് പറയും", രജനികാന്ത് പറഞ്ഞു. അവസരം കിട്ടിയപ്പോൾ ഇല്ലാത്ത കാര്യം കൂട്ടിച്ചേർത്തുവെന്നായിരുന്നു ഇളയരാജയുടെ മറുപടി.
 
ഇളയരാജ സംഗീതം നൽകിയ ഒരു പാട്ടെങ്കിലും ഉണ്ടെങ്കിൽ സിനിമകൾ ഇന്നും ഹിറ്റായി മാറുമെന്ന് രജനികാന്ത് പറഞ്ഞു. തന്റെ ഒടുവിലിറങ്ങിയ 'കൂലി'യിൽ ഇളയരാജയുടെ രണ്ടു പാട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. "എല്ലാവർക്കും ഒരുപോലെയാണ് ഇളയരാജ പാട്ടുകൾ ഉണ്ടാക്കുക എന്ന് പറയും. എന്നാൽ അത് സത്യമല്ല. കമലിന് എപ്പോഴും അദ്ദേഹം എന്തെങ്കിലും 'എക്‌സ്ട്രാ' നൽകും", കമൽ ഹാസനെ വേദിയിലിരുത്തി രജനികാന്ത് തമാശരൂപേണ പറഞ്ഞു.
 
"ഇളയരാജ സംഗീതലോകം അടക്കിവാഴുന്ന കാലത്ത് മറ്റൊരു സംഗീതസംവിധായകൻ രംഗപ്രവേശം ചെയ്തു. സിനിമക്കാർ അദ്ദേഹത്തിന് പിന്നാലെ പോകാൻ തുടങ്ങി. ഇളയരാജയുടെ പാട്ടുകളിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിച്ച സംവിധായകരും നിർമാതാക്കളും പോലും പുതിയ സംഗീതസംവിധായകനെ തിരഞ്ഞെടുക്കാൻ തുടങ്ങി. ഞാനും അയാൾക്കു പിന്നാലെ പോയി. എന്നാൽ അതൊന്നും ഇളയരാജയെ ഉലച്ചില്ല", രജനികാന്ത് പറഞ്ഞു.
 
"എല്ലാ ദിവസവും രാവിലെ 6.30-ന്, അദ്ദേഹം താമസിക്കുന്ന ടി നഗറിൽനിന്ന് പ്രസാദ് സ്റ്റുഡിയോയിലേക്ക് ഒരു കാർ പുറപ്പെടും. ആ ഹാർമോണിയം സംഗീതം പൊഴിച്ചു കൊണ്ടേയിരുന്നു, റെക്കോർഡിങ്ങുകൾ തുടർന്നു. അതിനിടെ സഹോദരൻ ആർഡി ഭാസ്‌കർ മരിച്ചു. പ്രിയപത്‌നി ജീവ വിട പറഞ്ഞു. ആരുടെ സാന്നിധ്യം കൊണ്ടാണോ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നത്, ആ ഏക മകൾ ഭവതരിണിയും അന്തരിച്ചു. എന്നിട്ടും ആ കാർ രാവിലെ 6.30-ന് ടി നഗറിൽ നിന്ന് പുറപ്പെടുന്നത് ഒരിക്കലും നിലച്ചില്ല. ആ ഹാർമോണിയം സംഗീതമുണ്ടാക്കുന്നതും നിർത്തിയില്ല", -രജനികാന്ത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

അടുത്ത ലേഖനം
Show comments