ദൃശ്യവും നേരും ഔട്ട്; ജീത്തു ജോസഫിന്റെ സിനിമകളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ഈ സിനിമ!
ഏതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
സംവിധായകൻ ജീത്തു ജോസഫിന്റെ സിനിമകൾക്ക് ഒരു പ്രത്യേക ആരാധകക്കൂട്ടം തന്നെയുണ്ട്. ആദ്യ സിനിമയായ ഡിക്ടറ്റീവ് മുതൽ ഇനി ഇറങ്ങാനിരിക്കുന്ന ദൃശ്യം 3 യ്ക്ക് വരെ ഫാൻസുണ്ട്. തന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
തന്റെ രണ്ട് സിനിമകൾ എടുത്ത ശേഷം ഇതിലേതാണ് മികച്ചത് എന്ന് ചോദിച്ച് വന്നപ്പോളാണ് അവസാനം മെമ്മറീസ് എന്ന ചിത്രത്തിൽ ജീത്തു ഉറപ്പിച്ചത്. 360 റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്. മെമ്മറീസിന് ഉള്ള ഫാൻ ബേസ് ദൃശ്യത്തിന് പോലുമില്ലെന്ന് ജീത്തുവിന്റെ ഒപ്പമിരുന്ന ആസിഫ് അലി അപ്പോൾ പറയുകയുണ്ടായി.
'എന്റെ മക്കൾക്കും ദൃശ്യം ഇഷ്ടമാണ് പക്ഷേ മെക്കിങ്ങും സ്ക്രിപ്റ്റിങ്ങും ഒരുപോലെ മനോഹരമായി ചേർന്ന് വന്നൊരു സിനിമയാണ് മെമ്മറീസ്. ദൃശ്യം പൂർണമായും സ്ക്രിപ്റ്റ് ബേസ് ആണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ മെമ്മറീസ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ദൃശ്യം, മമ്മി ആൻഡ് മീയും എന്റെ ഇഷ്ടചിത്രങ്ങളാണ്', ജീത്തു പറഞ്ഞു.